വ്ളാഡിമര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം പുടിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് പുടിനെ നിലത്ത് വീണ് കിടക്കുന്നതായി ആദ്യം കണ്ടതെന്ന് ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഡോക്ടര്‍മാര്‍ എത്തി അടിയന്തര ചികിത്സ നല്‍കുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് പുടിനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് റഷ്യന്‍ പാര്‍ലമെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. പുടിന് അര്‍ബുദമാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും നടക്കാന്‍ പോലും സാധിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
Also Read; തേജ് ചുഴലിക്കാറ്റ് യമന്‍ തീരം തൊട്ടു