പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന്
കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ റാലിയില്‍ പങ്കെടുക്കും. റാലിയില്‍ രാഷ്ട്രീയമില്ലെന്നും പലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യം മാത്രമാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗുകാരായ എല്ലാവര്‍ക്കും റാലിയില്‍ പങ്കെടുക്കാമെന്നും വഖഫ് സമ്മേളനത്തിന് സമാനമായ സമ്മേളനം നടത്തുമെന്നും ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
കൂടാതെ പലസ്തീന്‍ വിഷയത്തില്‍ എല്ലാവരും അവരവരുടെ പ്രതിഷേധം അറിയിക്കണമെന്നും യൂത്ത് ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനെതിരെ കേസെടുത്തതില്‍ അത്ഭുതമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു. പിണറായി ഏത് പക്ഷത്താണ്? നിലപാടും പ്രവൃത്തിയും രണ്ടാവുന്നു. പിണറായിക്ക് പ്രതിഷേധങ്ങള്‍ അലര്‍ജിയാണ്. എല്ലാം തങ്ങള്‍ക്കെതിരെയാണെന്ന് പിണറായിക്ക് തോന്നുന്നുവെന്നും എം കെ മുനീര്‍ വിമര്‍ശിച്ചു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































