നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥ: മമ്മൂട്ടിയുടെ വൈറല്‍ ചിത്രത്തിന് പിന്നില്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വന്‍തോതിലാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയത്. മമ്മൂട്ടിഫാന്‍സ് ഭാരവാഹിയും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവെച്ചത്.
മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം ഫോട്ടോഷോപ്പുപയോഗിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തരത്തിലുള്ള ചിത്രമാക്കി മാറ്റിയത് എങ്ങനെയാണ് എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. വീഡിയോക്കൊപ്പം റോബര്‍ട്ട് കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്. ‘ഒരുപാട്‌പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്’
Also Read; അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു