കാഞ്ഞങ്ങാട് ട്രാക്ക് മാറി ട്രെയിന്‍ കയറിയ സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പ്രത്യേക പരിശീലനം
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറി കയറിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍. അതേസമയം സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ തത്ക്കാലം നടപടിയില്ല. കൂടുതല്‍ പരിശീലനം നല്‍കാനാണ് റെയില്‍വേയുടെ തീരുമാനം. 15 ദിവസത്തെ പരിശീലനം നല്‍കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.
സ്റ്റേഷന്‍ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകള്‍ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സ്റ്റേഷന്‍ മാസ്റ്റര്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാര്‍ എത്തി ട്രെയിനിനെ കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ച സമയത്ത്, സ്റ്റേഷന്‍ മാസ്റ്ററുടെ ഭാഗത്ത് നിന്ന് ചെറിയൊരു അശ്രദ്ധ വന്നു. അതുകൊണ്ടാണ് സിഗ്‌നല്‍ മാറ്റി കൊടുത്തത്.
Also Read; ഗസ്റ്റ് അധ്യാപക നിയമനം
ഇന്നലെ വൈകിട്ട് 6.35 ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്‌സ്പ്രസ്സ് ട്രെയിന്‍ ആണ് ട്രാക്ക് മാറികയറിയത്. ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക്ക് മാറി കയറാന്‍ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് മാറി കയറുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. പാളത്തിന്റെ ഇന്റര്‍ലോക്കിംഗ് സംവിധാനത്തില്‍ പാളിച്ച പറ്റിയിട്ടില്ല എന്നും റെയില്‍വേ വിശദീകരിച്ചു.