January 22, 2025
#Top News

സുരേഷ് ഗോപിക്ക് ഇപ്പോള്‍ സഞ്ചരിക്കുന്നത് ട്രാക്ക് തെറ്റിയാണെന്ന് കെ മുരളീധരന്‍

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരന്‍ രംഗത്ത്. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും ഇപ്പോള്‍ സഞ്ചരിക്കുന്നത് മുഴുവന്‍ ട്രാക്ക് തെറ്റിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സമൂഹത്തില്‍ ചില നിയമങ്ങളും അതിര്‍ വരമ്പുകളുമൊക്കെയുണ്ട് അത് പാലിക്കണമെന്നും എന്ത് ചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ മാപ്പ് ചോദിച്ച് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു SORRY SHIDA…’ എന്നാണ് സുരേഷ് ഗോപി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *