മുന്‍ ചെയര്‍മാന്‍ കെ ശിവനെതിരെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് രംഗത്ത്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ ആത്മകഥ പുറത്ത്. മുന്‍ ചെയര്‍മാന്‍ കെ.ശിവനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് എസ് സോമനാഥ്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമിച്ചിരുന്നുവെന്നാണ് എസ് സോമനാഥ് വെളിപ്പെടുത്തുന്നത്. ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തുറന്നടിക്കുന്നത്.
2018 ല്‍ എ എസ് കിരണ്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയപ്പോള്‍, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റന്‍ഷനില്‍ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയില്‍ വന്നു. ചെയര്‍മാന്‍ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ശിവനാണ് നറുക്കു വീണത്. ചെയര്‍മാനായ ശേഷവും ശിവന്‍ വിഎസ്എസ്സി ഡയറക്ടര്‍ സ്ഥാനം കൈവശം വച്ചു. തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോള്‍ ശിവന്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയെന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ സ്വീകരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ അകറ്റി നിര്‍ത്തി. സോഫ്റ്റ്വെയറിലെ തകരാറാണ് ലാന്‍ഡിങ് പരാജയപ്പെടാന്‍ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാന്‍ഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. കിരണ്‍ കുമാര്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാന്‍ 2 പദ്ധതിയില്‍ ശിവന്‍ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാന്‍ 2 ന് വലിയ അപകടം ചെയ്തു. ചന്ദ്രയാന്‍ 3 വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആത്മകഥയില്‍ സോമനാഥ് വെളിപ്പെടുത്തി.
Also Read; വിഭാഗീയതയുടെ തുടക്കക്കാരന്‍ വി എസ്: ആത്മകഥയിൽ തുറന്നടിച്ച് എം എം ലോറന്‍സ്