കളമശേരി സ്‌ഫോടനം; മരണം നാലായി
കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്ന മോളി ഇന്ന് രാവിലെ 6.30 നായിരുന്നു മരിച്ചത്. അതേസമയം, കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്‌ഫോടന കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
Also Read; കേരളവര്‍മ വോട്ടെണ്ണല്‍ വിവാദം; കെ.എസ്.യു ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































