സിറിയയിലെ ഇറാന്‍ കേന്ദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ 9 മരണം
ഇറാനെ പിന്തുണയ്ക്കുന്ന സംഘങ്ങളുടെ കേന്ദ്രമെന്ന് ആരോപിച്ച് യുഎസ് സിറിയയിലെ ദെയര്‍ എസ്സോര്‍ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളില്‍ പെട്ട 9 പേരാണ് കൊല്ലപ്പെട്ടതെന്ന് യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സിറിയന്‍ ഒബ്‌സര്‍വ്വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ തലവന്‍ റമി അബ്ദെല്‍ റഹ്‌മാന്‍ പ്രസ്താവിച്ചു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































