October 25, 2025
#Top News

പെണ്‍കുട്ടിയുടെ വേദന മനസിലാക്കണം’; ദിലീപിന്റെ വാദം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി വിചാരണ കോടതിയെ അപകീര്‍ത്തിപ്പെടുത്താനല്ലെന്ന് ഹൈക്കോടതി. കോടതിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അന്വേഷണം അനിവാര്യമാണെന്ന് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി. കോടതിയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

Also Read; സിറിയയിലെ ഇറാന്‍ കേന്ദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ 9 മരണം

ആ പെണ്‍കുട്ടിയുടെ വേദന മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. വിചാരണ വൈകിപ്പിക്കാനാണ് അതിജീവിതയുടെ ഹര്‍ജിയെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് പലതവണ എഫ്എസ്എല്‍ പരിശോധിച്ചെന്ന് സാക്ഷി സമ്മതിച്ചെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. അടച്ചിട്ട കോടതിയിലെ മൊഴികള്‍ ദിലീപിന്റെ അഭിഭാഷകന്‍ പരസ്യമാക്കിയതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ വിമര്‍ശിച്ചു.

Leave a comment

Your email address will not be published. Required fields are marked *