മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിനാല്‍ മഴ പെയ്തതിന് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥ ജനറല്‍ ഡയറക്ടര്‍

സലാല: കഴിഞ്ഞ ദിവസം അപ്രതീക്ഷിത മഴയാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ പെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സലാലയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചത്. മുന്‍കൂട്ടി മഴ മുന്നറിയിപപ് നല്‍കാത്തതിനാല്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി തന്റെ എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിലുള്ള മാപ്പ് ചോദിച്ചത്.
സലാല ഉള്‍പ്പെടെ ദോഫാര്‍ ഗവണേറ്റിലെ വിവിധ സ്ഥലങ്ങളില്‍ വലിയ മഴയാണ് പെയ്തത്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസ്സം ഉണ്ടാവുകയും പിന്നീട് ഗതാഗതം നിയന്ത്രിക്കുന്നതിന് ഒമാന്‍ റോയല്‍ പോലീസ് രംഗത്തെത്തിയിരുന്നു.
73 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയില്‍ വലിയ മാറ്റം ആണ് ഉണ്ടാക്കിയിരിക്കുന്നതെന്നും എന്നാല്‍ മഴ കാരണം അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.