ഓസ്ട്രേലിയയുടെ ലോകകപ്പ് ഇലവനില്‍ രോഹിത് ശര്‍മയെ ഒഴിവാക്കി; വിരാട് കോഹ്‌ലി ക്യാപ്റ്റന്‍
മെല്‍ബണ്‍: ഏകദിന ലോകകപ്പിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. കളിച്ച ഒന്‍പതു മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്തത്. കൂടാതെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന വിരാട് കോഹ്‌ലിയാണ് ടീമിന്റെ ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ടീമിലെ ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്കും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമാണ്. ഒന്‍പതു കളികളില്‍നിന്ന് നാലു സെഞ്ചറി അടക്കം 591 റണ്‍സാണ് ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പില്‍ നേടിയത്. വാര്‍ണര്‍ ലോകകപ്പില്‍നിന്ന് ഇതുവരെ നേടിയത് 499 റണ്‍സാണ്. ടീമിലെ മൂന്നാമന്‍ 23 വയസ്സുകാരനായ ന്യൂസീലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്രയാണ്. ഒന്‍പതു മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ചറികളും രണ്ട് അര്‍ധ സെഞ്ചറികളുമാണ് രചിന്‍ രവീന്ദ്ര നേടിയത്. ആകെ സ്‌കോര്‍ 565 റണ്‍സ്. അഞ്ച് വിക്കറ്റുകളും താരം വീഴ്ത്തി.
വിരാട് കോഹ്‌ലിയാണ് നാലാം നമ്പര്‍ ബാറ്റര്‍. ഇന്ത്യന്‍ ടീമില്‍ വണ്‍ ഡൗണായി ഇറങ്ങുന്ന കോഹ്‌ലി ലോകകപ്പില്‍ കരിയറിലെ 49-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ വിരാട് കോഹ്‌ലി ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്ട്രേലിയ) എന്നിവരാണ് ടീമിലെ മറ്റു ബാറ്റര്‍മാര്‍.
Also Read; ലോകകപ്പില്‍ വിരാട് കോലിക്ക് കന്നി വിക്കറ്റ്