October 25, 2025
#Sports #Top News

ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര, കാരണം ഇതാണ്

ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര.

‘ഇല്ല, ഇല്ല, മത്സരം കാണാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല (രാജ്യത്തോടുള്ള എന്റെ സേവനം). പക്ഷേ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി ധരിച്ച് കാറ്റുപോലും കടക്കാത്ത മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെ അടച്ചുപൂട്ടി ഇരിക്കും. ആരെങ്കിലും വാതില്‍ മുട്ടി ‘നമ്മള്‍ വിജയിച്ചു’ എന്ന് പറയുന്നത് വരെ ഞാന്‍ അങ്ങനെ ഇരിക്കും.’ -ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. തന്റെ പേര് രേഖപ്പെടുത്തിയ ജേഴ്സിയുടെ ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന്റെ അടിസ്ഥാനം അന്ധവിശ്വാസമാണ് എന്നാണ് കരുതപ്പെടുന്നത്. ആനന്ദ് മഹീന്ദ്ര വിശ്വസിക്കുന്നത് താന്‍ മത്സരം തത്സമയം കണ്ടാല്‍ ഇന്ത്യ പരാജയപ്പെടുമെന്നാണ്. പല സന്ദര്‍ഭങ്ങളിലും നിര്‍ണ്ണായക മത്സരങ്ങള്‍ കാണരുതെന്ന് ആനന്ദ് മഹീന്ദ്രയോട് അദ്ദേഹത്തെ പിന്തുടരുന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കാനാണ് ഇതെന്നായിരുന്നു ഇതിനുപിന്നിലെ വിചിത്രമായ ന്യായം.

‘ആരാലും ശ്രദ്ധിക്കപ്പെടാത്ത ഹീറോ ആണ് നിങ്ങള്‍. ചരിത്രം ഒരുപക്ഷേ നിങ്ങളുടെ ത്യാഗത്തെ ഓര്‍മ്മിച്ചേക്കില്ല. എന്നാല്‍ ഞങ്ങളെല്ലാവരും ഇത് പ്രചരിപ്പിക്കും. 2023 നവംബര്‍ 19 നമുക്കൊരു ചരിത്ര ദിനമാക്കാം.’ ഇങ്ങനെ ആനന്ദ് മഹീന്ദ്രയെ അനുകൂലിച്ചും വിമര്‍ശിച്ചും അനവധിപേരാണ് രംഗത്ത് വന്നത്.

Also Read; വീട്ടമ്മയെ തലയ്ക്കടിച്ചുകൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Leave a comment

Your email address will not be published. Required fields are marked *