പട്ടാപ്പകല്‍ ജനം നോക്കിനില്‍ക്കെ 19 കാരിയെ തട്ടിക്കൊണ്ടുപോയി

മുംബയ്: മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ പട്ടാപ്പകല്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി. ഇന്ന് രാവിലെ 8.50നാണ് മദ്ധ്യപ്രദേശിലെ ഭിന്‍ഡ് ജില്ലയിലെ ബി എ വിദ്യാര്‍ത്ഥിയായ 19കാരിയെ തട്ടിക്കൊണ്ടുപോയത്. ദീപാവലി ആഘോഷിക്കാന്‍ വീട്ടിലേയ്ക്ക് പോകാനായി പമ്പില്‍ ബസിറങ്ങി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ബൈക്കിലെത്തി പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Also Read; കെഎസ്ആര്‍ടിസി യൂണിഫോമില്‍ വീണ്ടും മാറ്റാം
പ്രതികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മറ്റൊരാള്‍ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. ബൈക്കിലെത്തിയ ഇവര്‍ കുട്ടിയെ ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചു. ബൈക്കില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ സമയം പമ്പില്‍ കുറച്ചുപേര്‍ നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇത് തടയാന്‍ ശ്രമിച്ചില്ല. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.