നവകേരള സദസ്സ് ഇന്ന് കണ്ണൂരിലേക്ക്; രണ്ടാം ദിനവും അവീസ്മരണീയം

കണ്ണൂര്‍ : കാസര്‍കോട് ജില്ലയിലെ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍ പ്രവേശിക്കുമെന്നും രാവിലെ 11 മണിക്കാണ് പയ്യന്നൂര്‍ മണ്ഡലത്തില്‍ ജില്ലയിലെ ആദ്യത്തെ പരിപാടി നടക്കുന്നത്. തുടര്‍ന്ന് കല്യാശ്ശേരി,തളിപ്പറമ്പ്,ഇരിക്കൂര്‍ മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും.
രണ്ട് ദിവസംകൊണ്ടാണ് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങള്‍ മന്ത്രിസഭ സന്ദര്‍ശിച്ചത്. നവകേരള സദസ്സിന്റെ രണ്ടാം ദിനം ആവേശോജ്ജ്വലമായ പങ്കാളിത്തം കൊണ്ടും ക്രിയാത്മകമായ ചര്‍ച്ചകളാലും അവിസ്മരണീയമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിന് തുടക്കം കുറിച്ച് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും രണ്ടാംദിനം കാസര്‍കോട്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും ഒരുപോലെ നിറഞ്ഞു കവിഞ്ഞ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നെന്നും എല്ലാ അര്‍ഥത്തിലും നവകേരള സദസ്സ് ജനങ്ങള്‍ നെഞ്ചേറ്റിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നവകേരള യാത്ര ജനങ്ങളുമായുള്ള സജീവമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം