October 25, 2025
#gulf #gulf

പ്രവാസികള്‍ക്ക് ആശ്വാസം, വിമാനം വൈകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്

റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. യാത്രയ്ക്കിടെ വിമാനം വൈകിയാലും യാത്രയ്ക്ക് തടസം നേരിട്ടാലും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും.സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയമാവലി ബാധകമാണ്.

പഴയ നിയമാവലിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. പുതിയ നിയാമവലി പ്രകാരം 200 ശതമാനം നഷ്ടപരിഹാരമാണ് വിഴ്ചകള്‍ക്ക് ഉറപ്പാക്കുന്നത്. ബുക്കിംഗ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്‌റ്റോപ്പ്ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പുതിയതായി ഉള്‍പ്പെടുത്തുന്ന ഓരോ സ്റ്റോപ്പ്ഓവറിനും 500 റിയാല്‍ വരെ തോതില്‍ നഷ്ടപരിഹാരം ലഭിക്കും. വികലാംഗര്‍ക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും പുതിയ നിയമാവലിയില്‍ വ്യക്തമാക്കുന്നു.

Also Read; പീഡനത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു

കൂടാതെ, ലഗേജിന്റെ അസൗകര്യം കണക്കിലെടുത്ത്, കാലതാമസമെടുക്കുന്ന ആദ്യ ദിവസം നഷ്ടപരിഹാരം 740 റിയാലായും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും അഞ്ച് ദിവസം വരെ 300 റിയാലായും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. വേഗത്തിലും കാര്യക്ഷമമായും ബാഗേജ് കൈകാര്യം ചെയ്യാന്‍ എയര്‍ലൈനുകളെ പ്രേരിപ്പിക്കുന്നതിനാണിത്. ഒപ്പം ബാഗേജ് നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും പുതിയ നിയമാവലിയില്‍ 6,568 റിയാല്‍ നഷ്ടപരിഹാരം നല്‍കണം.

 

 

Leave a comment

Your email address will not be published. Required fields are marked *