January 22, 2025
#Top Four

ഇത്തവണ പിഴയല്ല; റോബിന്‍ ബസ് പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തവണ പിഴയില്‍ ഒതുക്കാതെ റോബിന്‍ ബസ് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി പിടിച്ചെടുത്തു. കൂടാതെ ബസിനെതിരെ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് മാറ്റി. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി കര്‍ശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമാണെന്നും കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റോബിന്‍ ബസ് നടത്തിപ്പുകാര്‍ വാദിച്ചു. വാഹനത്തിന്റെ പെര്‍മിറ്റ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു.

Also Read; തലൈവരെ കാണാനെത്തി ഉലകനായകന്‍

 

Leave a comment

Your email address will not be published. Required fields are marked *