ടെറസിലെ ഗ്രോബാഗിനുള്ളില്‍ യുവാവ് കൃഷി ചെയ്തിരുന്നത് കഞ്ചാവ് ചെടികള്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തി. ടെറസില്‍ ഗ്രോബാഗിലാണ് പ്രതി കഞ്ചാവ് നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ ഫ്രാന്‍സിസ് പയസ് (23) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
അതേസമയം, മയക്കു മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് യുവാക്കള്‍ മാന്നാര്‍ പൊലീസിന്റെ പിടിയിലായി. ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയില്‍ സാഫത്ത് (24), കുറച്ചിരേത്ത് വീട്ടില്‍ ഇര്‍ഫാദ് (22)എന്നിവരെയാണ് മാന്നാര്‍ ആലുംമൂട് ജംഗ്ഷനില്‍ നിന്ന് പിടിയിലായത്. സി.ഐ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 50 നൈട്രോസെപാം ഗുളികകളും ഡോക്ടറുടെ വ്യാജകുറിപ്പടിയുമായി ഇരുചക്ര വാഹനത്തില്‍ എത്തിയ പ്രതികള്‍ കുടുങ്ങിയത്.
നൈട്രോസെപാം ഗുളികകളും മറ്റ് ചേരുവകളും ചേര്‍ത്ത് കൂടുതല്‍ ലഹരിയുള്ള മയക്കു മരുന്നുണ്ടാക്കി കച്ചവടം നടത്തിവരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ബിജുക്കുട്ടന്‍, ഗ്രേഡ് എസ്.ഐമാരായ സുദീപ്, വിജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂര്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.