കയറ്റുമതിക്ക് ഇനി കടൽച്ചൊറിയും…
തൊട്ടാൽ ചൊറിയും … മറ്റ് മീനുകൾ ക്കൊപ്പം വലയിൽ കുരുങ്ങിക്കിടക്കും.. കടൽ ച്ചൊറി യെന്ന ജെല്ലി ഫിഷ് മത്സ്യ ബന്ധന തൊഴിലാളികൾക്ക് എന്നുമൊരു തലവേദനയായിരുന്നു. എന്നാലിപ്പോൾ കടൽച്ചൊറികൾക്കും ഇപ്പോൾ നല്ല കാലം വരുന്നു
ആഗോള വിപണിയിൽ ജെല്ലിഫിഷിന് ഡിമാന്റ് ഏറുകയും കയറ്റുമതി സാധ്യതകൾ വർദ്ധിക്കുകയും ചെയ്തതാണ് മത്സ്യത്തൊഴിലാളികൾക്ക് തുണയായി മാറിയത്.
പ്രത്യേക രീതിയിൽ പാകപ്പെടുത്തുന്ന ജെല്ലി ഫിഷ് വിഭവങ്ങൾക്ക് ആഗോള മാർക്കറ്റിൽ വലിയ വിപണനസാധ്യത യാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനാലാണ് വൻതോതിൽ ജെല്ലിഫിഷ് കയറ്റുമതി ചെയ്യാനുള്ള നീക്കം കേരളത്തിലെ മത്സ്യവ്യാപാരികൾ ആരംഭിച്ചിരിക്കുന്നത്.
ഇതുവഴി മത്സ്യത്തൊഴിലാളികൾക്ക് മികച്ച വരുമാന സാധ്യത കൂടിയാണ് തുറന്ന് കിട്ടിയിരി ക്കുന്നതെന്നും ഈ സാഹചര്യം ഗുണകരമായി വിനിയോഗിക്കണമെന്നുമാണ് കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപന (സി.എം.എഫ് ആർ ഐ ) മേധാവികൾ ചൂണ്ടിക്കാണിക്കുന്നത്
Join with metro post: മോഷണത്തിനെത്തിയ കള്ളന്റെ പര്‍ച്ചേസ് വൈറലാകുന്നു
നടപ്പു വർഷത്തിൽ 13.12 കോടിയുടെ ജെല്ലിഫിഷ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ടെന്ന കണക്കുകൾ വിരൽ ചൂണ്ടുന്നത് ജെല്ലിഫിഷ് വ്യാപാര രംഗത്തെ അനന്തസാധ്യതകളിലേക്ക് തന്നെയാണ്.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































