October 25, 2025
#Top Four

ബസില്‍ കുഞ്ഞിന് പാല് കൊടുത്ത യുവതിയെ കടന്നുപിടിച്ച് പോലീസുകാരന്‍

കോട്ടയം: ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്തായിരുന്നു അതിക്രമം.

യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് അജാസിനെതിരെയുളള പരാതി.സംഭവത്തിന് പിന്നാലെ പൊന്‍കുന്നത്തുവെച്ച് യുവതി ബസില്‍ നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു.യുവതിയെ പിന്‍തുടര്‍ന്നെത്തിയ ഇയാളും അതേ ബസില്‍ കയറുകയായിരുന്നു.

Also Read; റോബിന്‍ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

തുടര്‍ന്ന് പരാതിക്കാരി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. പ്രതിയും കാഞ്ഞിരപ്പളളിയില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ അജാസിനെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *