October 25, 2025
#Top News

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ചു; വ്യാപക റെയ്ഡ്

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് അറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. സൂറത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് 2195 കുപ്പി ചുമമരുന്ന് പിടിച്ചെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു.

ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സൂറത്ത് പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുണ്ടാക്കിയാണ് റെയ്ഡ് നടത്തിയതെന്നും സൂറത്ത് ഡിസിപി രാജ്ദീപ് നക്കും പറഞ്ഞു.

Also Read; ‘ലോകകപ്പിന് മുകളില്‍ കാല് വച്ച് ഇനിയും ആഘോഷിക്കും’: മിച്ചല്‍ മാര്‍ഷ്

പിടികൂടിയ സിറപ്പുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സിറപ്പിലെ മദ്യത്തിന്റെ അളവും പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത എല്ലാ സിറപ്പുകളുടെയും എഫ്എസ്എല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണം ആരംഭിക്കുമെന്ന് ഡിസിപി പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *