#Top Four

രാത്രി രണ്ട് മണിക്ക് കാമുകി വീട്ടില്‍ വിളിച്ചുവരുത്തി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

പാറ്റ്ന: ബീഹാറിലെ വൈശാലി ജില്ലയില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. സരിത കുമാരി (24) എന്ന യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ധര്‍മേന്ദ്ര കുമാര്‍ (22) ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അക്രമമണുണ്ടായത്. രാത്രി രണ്ട് മണിക്ക് ധര്‍മേന്ദ്രയെ കാണണമെന്ന് സരിത ഫോണില്‍ വിളിച്ച് പറഞ്ഞു. പറഞ്ഞ സമയത്ത് തന്നെ ഇയാള്‍ യുവതിയുടെ വീട്ടിലേത്തി. കുറച്ച് സമയം സംസാരിച്ച ശേഷം തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കൈയില്‍ കരുതിയിരുന്ന ആസിഡ് ഇവര്‍ ധര്‍മേന്ദ്രയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ യുവതിയോടൊപ്പം ഒരു പുരുഷന്‍ കൂടി ഉണ്ടായിരുന്നു എന്നാണ് ധര്‍മേന്ദ്ര പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ഹാജിപൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ അഞ്ച് മാസമായി ധര്‍മേന്ദ്രയും സരിതയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വൈശാലി പൊലീസ് സൂപ്രണ്ട് രവി രഞ്ജന്‍ കുമാര്‍ പറഞ്ഞത്. മൂന്ന് കുട്ടികളുടെ അമ്മയായ സരിത കുറച്ച് കാലം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ധര്‍മേന്ദ്ര തന്നെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതും മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചതും കൊണ്ടുള്ള ദേഷ്യമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് സരിത പൊലീസിനോട് പറഞ്ഞത്. മുഖം വികൃതമാക്കണം എന്ന ഉദ്ദേശത്തോടെയാണ് ആസിഡ് ഒഴിച്ചതെന്നും അവര്‍ മൊഴി നല്‍കി.

Also Read;ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

ഐപിസി സെക്ഷന്‍ 307 (കൊലപാതക ശ്രമം), 34 (സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ കുറ്റം) എന്നിവ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സരിതയ്ക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *