പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയവര്‍ എംപിമാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗിച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
എം പിമാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എംപിമാരെല്ലാംസുരക്ഷിതരാണ്.
Also Read; കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി