യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനം: പ്രതികള്‍ക്ക് സിപിഐഎം വരവേല്‍പ്പ്
കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ജയില്‍ മോചിതരായ പ്രതികള്‍ക്ക് വരവേല്‍പ്പുമായി സിപിഐഎം. മാടായി ഏരിയ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയത്. മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിസഭയുടെ ബസ് എരിപുരത്തെത്തിയപ്പോള്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
Also Read; ‘എനിക്ക് ഭയമില്ല, വാഹനം തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങും; ഗവര്‍ണര്‍
ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ 14 സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഇതില്‍ 4 പേരാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയത്.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































