യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ 10 കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യ അപേക്ഷയാണ് നാളെ പരിഗണിക്കുക.
ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള പോലീസ് അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്ത് കാര്യത്തിനാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് കോടതി ചോദിക്കുകയായിരുന്നു. കെഎസ്യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷമായതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു പോലീസ് നിലപാട്. മുളകുപൊടിയും ചീമുട്ടയും ഗോലിയും വാങ്ങിയതിന്റെ ഉറവിടം അടക്കം മനസ്സിലാക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
Also Read; തൃശ്ശൂരില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
ആയുധം വലിച്ചെറിഞ്ഞത് ഗൂഢലക്ഷ്യത്തോടെ ആണെന്നായിരുന്നു പോലീസ് നിലപാട്. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് തള്ളിയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്ന് കോടതിയുടെ വിധി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐയും പോലീസും അതിക്രമം കാണിച്ചു എന്ന് ആരോപിച്ചായിരുന്നു കെഎസ്യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍ നാടന്‍ എല്‍എല്‍എയ്ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































