തൊട്ടിപ്പാൾ സ്വദേശി ചികിത്സാ സഹായം തേടുന്നു
തൃശൂര്‍: തൊട്ടിപ്പാൾ സ്വദേശി ചികിത്സാ സഹായം തേടുന്നു. പരേതനായ തൊഴിക്കാട്ട് വേലാമു മകന്‍ അനില്‍ കുമാര്‍ (49) ആണ് ബൈപാസ് സര്‍ജറിക്ക് ചികിത്സാ സഹായം തേടുന്നത്. ഹൃദയവാല്‍വിന് അഞ്ച് ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി സര്‍ജറി നടത്തണം. ഓപ്പറേഷന് മാത്രമായി 7 ലക്ഷം രൂപയാണ് ചെലവ്. വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍കുമാര്‍.
കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലും അമല ആശുപത്രിയിലും നടത്തിയ പരിശോധനകളില്‍ തീര്‍ത്തും അപകടകരമായ ആരോഗ്യസ്ഥിതിയിലാണ് അനില്‍കുമാര്‍. അടിയന്തരമായി ബൈപാസ് നടത്തുവാന്‍ ഈ ആശുപത്രികളില്‍ സൗകര്യമില്ലാത്തതിനാല്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ സര്‍ജറി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷനുള്ള തുക കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ രണ്ട് തവണ സര്‍ജറി മാറ്റി വെക്കേണ്ടിവന്നു.
Also Read; സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
ഈ സാഹചര്യത്തില്‍ ചികിത്സാ സഹായത്തിനായി പഞ്ചായത്ത് മെമ്പര്‍ ചെയര്‍മാനായും എംഎല്‍എ രക്ഷാധികാരിയായും ”തൊട്ടിപ്പാള്‍ നിവാസികള്‍ ചികിത്സാ സഹായ സമിതി” രൂപീകരിച്ചിട്ടുണ്ട്.
എസ്ബിഐ പുതുക്കാട് ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 42571578079, ഐഎഫ്എസ് കോഡ് SBIN0070173