സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെ ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ മുംബയ്ക്ക് പോകുന്നതിന് മുമ്പായിട്ടാണ് അദ്ദേഹം ഒപ്പിട്ടത്.ഗവര്‍ണറുടെ അനുമതിക്കായി കഴിഞ്ഞ ആഴ്ചയാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയിരുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രാബല്യത്തിലാവും.
Also Read; ലോകസഭാ തെരഞ്ഞെടുപ്പില്‍ 255 ഓളം സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
ജൂലായിലെ ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐ ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പണം വച്ചുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് 28ശതമാനം ജി എസ് ടി ചുമത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഓര്‍ഡിനന്‍സിലുള്ളത്. കേരള ലോകായുക്ത ഭേദഗതി ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍ അടക്കം എട്ടോളം ബില്ലുകളാണ് ഗവര്‍ണറുടെ പരിഗണനയിലുള്ളത്.