ദുബായില്‍ ഇനി വാട്സ്ആപിലൂടെ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം
ദുബായ്: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ദുബായില്‍ ഇനി മുതല്‍ വാട്‌സാപിലൂടെ ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാട്‌സാപ് വഴി ഡ്രൈവിങ് ടെസ്റ്റ് ബുക്കിങും റീഷെഡ്യൂളിങും സാധ്യമാക്കിയതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് അറിയിച്ചത്. ആര്‍ടിഎയുടെ മഹ്ബൂബ് ചാറ്റ്‌ബോട്ടില്‍ 0588009090 എന്ന നമ്പറില്‍ സേവനം ലഭ്യമാണ്.
Also Read; മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല
ആര്‍ടിഎയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ‘ആര്‍ടിഎ ദുബായ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ആണ് ഇതുവരെ അപ്പോയിന്റ്മെന്റ് എടുത്തിരുന്നത്. ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും ആധികാരികമാണെന്നതിനാല്‍ മൊബൈല്‍ നമ്പര്‍ പ്രകാരമുള്ള വാട്‌സാപ് വഴിയും ഇനി മുതല്‍ ടെസ്റ്റ് ബുക്കിങ് സാധ്യമാണെന്ന് ആര്‍ടിഎയുടെ കോര്‍പറേറ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു.