കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. നവംബര്‍ 25ന് കുസാറ്റില്‍ നടന്ന ടെക് ഫെസ്റ്റിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്.
ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Also Readk; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത