എംഎല്‍എ ആണെന്ന് മനസ്സിലായില്ല, വാക്‌പോരില്‍ വിശദീകരണവുമായി എസ്‌ഐ

കണ്ണൂര്‍: കലക്ടറേറ്റ് ധര്‍ണയ്ക്കിടെ ടൗണ്‍ എസ്‌ഐ തന്നെ അപമാനിച്ചെന്ന എംഎല്‍എ എം.വിജിന്റെ പരാതിക്ക് വിശദീകരണവുമായി എസ്‌ഐ. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധര്‍ണയ്ക്കിടെയാണ് ടൗണ്‍ എസ്‌ഐ പി.പി.ഷമീല്‍ തന്നെ അപമാനിച്ചെന്ന് കല്യാശേരി എംഎല്‍എ എം.വിജിന്‍ പരാതിപ്പെട്ടത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ എംഎല്‍എ ആണെന്നു മനസ്സിലായില്ലെന്നും നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയാണെന്നു കരുതിയാണു പ്രതികരിച്ചതെന്നും എസ്‌ഐ ഷമീല്‍ മൊഴി നല്‍കി. കൂടാതെ കലക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചുവാങ്ങിയതെന്നും എസ്‌ഐ പറഞ്ഞു. എം.വിജിന്റെ പരാതി അന്വേഷിക്കുന്ന എസിപി ടി.കെ.രത്‌നകുമാറിന്റെ മുമ്പിലാണ് എസ്‌ഐ മൊഴി നല്‍കിയത്. എന്നാല്‍ സുരക്ഷാവീഴ്ച മറച്ചുവയ്ക്കാന്‍ എസ്‌ഐ ശ്രമിച്ചെന്നും നടപടി വേണമെന്നുമാണ് എംഎല്‍എയുടെ ആവശ്യം. സംഭവത്തില്‍ ഡിജിപി കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Also Read; ഗവര്‍ണര്‍ക്ക് മറുപടിയുമായി ഇ പി ജയരാജന്‍