ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍
ശശി തരൂര്‍ എം പി യെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തൊന്നും തിരുവനന്തപുരത്ത് മറ്റാര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നും ഒ രാജഗോപാല്‍ പറയുകയുണ്ടായി. തിരുവനന്തപുരത്ത് വച്ച് നടന്ന ഡോ എന്‍ രാമചന്ദ്രന്‍ ഫണ്ടേഷന്‍ പുരസ്‌കാരം ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ഈ രീതിയിലുള്ള പരാമര്‍ശം ഉണ്ടായത്.
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പി നേതൃത്വത്തെ കുറിച്ച് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം ഒരു എ ക്ലാസ് മണ്ഡലമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബി ജെ പി ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ശശി തരൂര്‍ എം പിയെക്കുറിച്ചുള്ള ഒ രാജഗോപാലിന്റെ പുകഴ്ത്തല്‍. തിരുവനന്തപുരത്തുകാരെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞുവെന്നും തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്നുമായിരുന്നു പ്രതികരണം.
Also Read; കര്‍ഷക ആത്മഹത്യയില്‍ പിണറായിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍
തരൂരും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സരോദ് സംഗീതജ്ഞന്‍ അംജദ് അലി ഖാനുള്‍പ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. നേരത്തെ കേരളീയം സമാപന പരിപാടിയില്‍ പങ്കെടുത്ത് സര്‍ക്കാരിനെ പുകഴ്ത്തിയും ഒ രാജഗോപാല്‍ വിവാദ പ്രതികരണം നടത്തിയിരുന്നു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































