പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ പമ്പയിലെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍ നിന്നും ആളുകളെ കയറ്റാനായി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു അതിനാല്‍ തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്.
Also Read; നവകേരള സദസിനെതിരെ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
ഇതിനു മുമ്പും സമാനസംഭവം നടന്നിരുന്നതും ഇതേ സ്ഥലത്ത് വച്ചായിരുന്നു കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചത്. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി നിറുത്തിയിട്ടിരുന്ന ബസിനായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി തീയണക്കുകയായിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കെഎസ്ആര്‍ടിസിയുടെ നിഗമനം.