ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തിയ നയന്‍താരയ്‌ക്കെതിരെ പോലീസ് കേസ്

ഭോപ്പാല്‍: അന്നപൂരണി എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചലച്ചിത്രതാരം നയന്‍താരക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങള്‍ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചു.
നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന്‍ സേതി, ആര്‍ രവീന്ദ്രന്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. ഡിസംബര്‍ അവസാനം നെറ്റ്ഫ്‌ളിക്‌സ് വഴി ചിത്രം പ്രദര്‍ശനം തുടങ്ങിയതോടെയാണ് വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നത്.
also read :വിമാനം പറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പുറത്തേക്ക് ചാടി യാത്രക്കാരന്‍