പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍

ധോണി: പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍. പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വെച്ച് പുലിയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. എന്നാല്‍ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് തുടര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാരുള്ളത്.
Also Read ;മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍
ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെ നാട്ടുകാരാണ് പുലിയെ കണ്ടത്. പ്രദേശവാസിയായ രമേഷ് വീടിന് പുറത്ത് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പുലിയെക്കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഉടന്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം