പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍
ഇടുക്കി: പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍. ഞായറാഴ്ച രാത്രി പത്ത് മണിക്ക് ഇടുക്കി അണക്കര സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരന്റെ പിതാവ് നേരത്തെ മരിച്ചതാണ് ഇതിനുശേഷമാണ് കൗമാരക്കാരന്റെ മാതാവുമായി അജിത്ത് സൗഹൃദത്തിലാവുന്നത്.
Also Read; പീഡനക്കേസ് പ്രതിയായ മുന്‍ ഗവ. പ്ലീഡര്‍ മനുവിനായി ലുക്കൗട്ട് നോട്ടീസ്
അജിത് ഇടയ്ക്കിടെ വീട്ടില്‍ വരുന്നതിനെച്ചൊല്ലി പതിനാറുകാരനും മാതാവും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടാവുകയും വിവരമറിഞ്ഞ അജിത് വീട്ടിലെത്തുകയും കൗമാരക്കാരനെ മര്‍ദിക്കുകയുമായിരുന്നു. കടിക്കുകയും, ഇഷ്ടിക കൊണ്ട് എറിയുകയുമൊക്കെ ചെയ്ത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പതിനാറുകാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































