നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദം ചെലുത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കെതിരെ ഇ ഡിയുടെ വെളിപ്പെടുത്തല്‍

കൊച്ചി്: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി പറയുന്നു.
കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്. സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ രാജീവ് സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. സി പി എം നേതാക്കളായ എ സി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയും പരാമര്‍ശമുണ്ട്.
also read: പ്രതാപന്‍ തുടരും പ്രതാപത്തോടെ ; മോദി എത്തും മുമ്പെ പ്രതാപന് അനുകൂലമായി ചുവരെഴുത്ത്