October 25, 2025
#india #news #Top News

മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാന്‍ ട്രെയിനില്‍ തിരിച്ചു കയറിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രാവിലെ ആറോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്.

Also Read ;റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു

പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുനെയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ ദീപക് കോഴ്സ് പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ദീപക് ട്രെയിനില്‍ മറന്നുവച്ച കണ്ണട എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു.

കണ്ണട എടുത്ത് തിരികെ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇറങ്ങാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്ഫോം പിന്നിട്ടതിനാല്‍ താഴേക്കു ചാടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനിന്റെ അടിയില്‍ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് പിതാവ്.മാതാവ്സോളി.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *