ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാര്‍
മാവേലിക്കര: ബി ജെ പി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം 15 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതായി കോടതി. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണുവിധി പറഞ്ഞത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറില്‍പരം പോലീസുകാരെ വിന്യസിച്ചു. എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ 2021 ഡിസംബര്‍ 19ന് രഞ്ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
Also Read ; ഇനി വയ്യ, ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ നിക്ഷേപകന്‍ ജോഷി മാപ്രാണം !
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കെ വെളിയില്‍ ഷാജി എന്ന പൂവത്തില്‍ ഷാജി, മുല്ലയ്ക്കല്‍ നുറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഡിവൈഎസ്പി എന്‍.ആര്‍.ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്ന് 156 സാക്ഷികള്‍, ആയിരത്തോളം രേഖകള്‍, നൂറില്‍പരം തൊണ്ട് മുതലുകള്‍ എന്നിവ തെളിവിനായി ഹാജരാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം