കേരളത്തില്‍ 5 സീറ്റില്‍ ബി ജെ പി ജയിക്കും, 30നകം 4 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും : പ്രകാശ് ജാവദേക്കര്‍
കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയത് 5 സീറ്റില്‍ ബിജെപി ജയിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇത്തവണ നേരത്തെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 30-നകം 4 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഔപചാരിക പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനമെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
Also Read ; തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയായി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോള്‍ കേരളത്തിനില്ല. ഇത്തവണ കേരളം മോദിയില്‍ പ്രതീക്ഷവയ്ക്കുന്നു. അയോധ്യ തിരഞ്ഞെടുപ്പ് അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































