‘ഏറ്റവും വലിയ രാമഭക്തന്‍ ഗാന്ധിയാണ്, പി ടി ഉഷ ഏത് രാമനെയാണ് വായിച്ചത്, ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി’ – ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ടി പത്മനാഭന്‍
കണ്ണൂര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വിഷയത്തില്‍ ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കഥാകൃത്തി ടി പത്മനാഭന്‍. അയോധ്യ വിഷയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ടാക്കാനാണ് ബി ജെ പി നീക്കമെന്ന് ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയിരിക്കുകയാണ്. അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്കു പോയ പി ടി ഉഷ ഏത് രാമനെയാണ് വായിച്ചതെന്നറിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. അവരുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും- അദ്ദേഹം പറഞ്ഞു.
എന്റെ അറിവില്‍ ഏറ്റവുംവലിയ രാമഭക്തന്‍ ഒരാളെയുള്ളൂ. പേര് ഗാന്ധി. ആ സാധു മനുഷ്യന്‍ ജീവിതത്തില്‍ ഒരു സിനിമയെ കണ്ടിട്ടുള്ളൂ. വിജയ ഭട്ടിന്റെ രാമരാജ്യം. അന്ത്യശ്വാസം വലിക്കുമ്പോള്‍ അദ്ദേഹം രണ്ടു വാക്കുകള്‍ മാത്രമേ ഉച്ചരിച്ചിട്ടുള്ളൂ. ഹേ റാം, ഹേ റാം..!
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം