#Crime #Top Four

നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് നേരെ പത്ത് വര്‍ഷം കഠിന തടവും പിഴയും

ന്യൂഡല്‍ഹി: നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി ഷഹ്സിയക്ക് നേരെ ഡല്‍ഹി കോടതി പത്ത് വര്‍ഷം കഠിന തടവും 16,000 രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്.

Also Read; ചോദ്യപ്പേപ്പറിന് ഫീസ്: അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ് കെഎസ്‌യു സമരം ചെയ്യേണ്ടതെന്ന് ശിവന്‍കുട്ടി

2016ലായിരുന്നു സംഭവം നടന്നിരുന്നത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതി പരിക്കേല്‍പ്പിച്ചു ഇത് കുട്ടിക്കും രക്ഷിതാക്കള്‍ക്കും വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കുമാര്‍ രജത് നിരീക്ഷിച്ചു. പോക്സോ നിയമത്തിലെ ആറ്, ഐപിസിയിലെ 354 വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *