October 26, 2025
#kerala #news #Top Four #Top News

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് തടയാന്‍ പാടില്ല; സര്‍ക്കുലറിറക്കി ഡി ജി പി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്റെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് ചില പൊലീസുകാര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയില്‍ സംസാരിക്കുന്നു. ഇതിന് ബോധവത്കരണ ക്ലാസുകള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍. മേലധികാരികള്‍ പൊലീസുകാരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഡിജിപി ആവശ്യപ്പെടുന്നു. പൊതുജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കുലറിലുണ്ട്.

ALSO READ :രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ

കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും പൊലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റിക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ പൊലീസ് പ്രവര്‍ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *