October 25, 2025
#Top Four

ഇനി 25 കിലോമീറ്റര്‍ ഇടവിട്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുന്നതാണ്.

കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസുകളിലും ചാര്‍ജിങ് സൗകര്യം സജ്ജീകരിക്കും. നിലവില്‍ 63 ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകളാണ് സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുള്ളത്.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ തന്നെ കെ.എസ്.ഇ.ബി. വൈദ്യുതി തൂണുകളില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. 1140 ചാര്‍ജിങ് സംവിധാനങ്ങളാണ് കെ.എസ്.ഇ.ബി ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നത്.

ഹ്രസ്വകാല കരാറില്‍ പവര്‍ എക്സേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ 2023 ജൂണ്‍ മുതല്‍ നവംബര്‍ വരെ 209 കോടി രൂപയുടെ ബാധ്യതയുണ്ട്. താരിഫ് വര്‍ധനയില്‍ തീരുമാനം റെഗുലേറ്ററി കമ്മിഷനാണ് എടുക്കേണ്ടത്. ഇടുക്കി രണ്ടാം നിലയം ഉള്‍പ്പെടെ പുതിയതായി തുടങ്ങുന്ന 18 പദ്ധതികളില്‍നിന്നായി 2798 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 9292 കോടി രൂപയാണ് ചെലവുവരുന്നത്.

Leave a comment

Your email address will not be published. Required fields are marked *