മാലെദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു
മാലെ: മാലെദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്.
Also Read ;പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയിച്ചു
ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹുസൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അതേസമയം മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് മാലെദ്വീപ് പോലീസ് അറിയിക്കുന്നത്.
ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത് നവംബര്‍ വരെ അധികാരത്തിലിരുന്ന, നിലവിലെ പ്രതിപക്ഷമായ എം.ഡി.പി (മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ആണ്. ആക്രമണം നടന്ന സമയത്ത് സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം