ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം. 75കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിയുകയും പിന്നീട് നടത്തിയ പരിശോധനകളില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായും കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
‘ചാള്‍സ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളും പേപ്പര്‍വര്‍ക്കുകളും പതിവുപോലെ തുടരും. വേഗത്തില്‍ ഇടപെടല്‍ നടത്തിയതിന് രാജാവ് മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു. അടുത്തിടെ ആശുപത്രിയില്‍ കഴിഞ്ഞതോടെയാണ് രോഗം കണ്ടുപിടിക്കാനായതെന്നും ചികിത്സകളോട് വളരെ അനുകൂലമായാണ് രാജാവ് പ്രതികരിക്കുന്നതെന്നും അതിനാല്‍ എത്രയും പെട്ടെന്നുതന്നെ ജനസേവനത്തിലേയ്ക്ക് തിരികെയെത്താന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
Also Read; കെജരിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയിലും വ്യാപക റെയ്ഡ്
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തടയുന്നതിനായാണ് അദ്ദേഹം രോഗവിവരം പുറംലോകത്തോട് പങ്കുവച്ചതെന്നും മാത്രമല്ല ക്യാന്‍സര്‍ ബാധിതരായ എല്ലാവര്‍ക്കും അവബോധം നല്‍കുന്നതിനും വേണ്ടിയാണ്’.