കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു
ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
Also Read; രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റിട്ട യുവാവ് പിടിയില്‍
വി എസ് സര്‍ക്കാരിന്റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചര്‍ച്ചയാക്കാനാണ് കേരളത്തിന്റെ നീക്കമെന്നും ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്റെ ആരോപണം.