January 22, 2025
#Top Four

പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ രണ്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.പെരിന്തല്‍മണ്ണ തൂത സ്വദേശികളായ സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് ഇന്നലെ പാമ്പുകടിയേറ്റു മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനടിയില്‍ പാമ്പ് കടിക്കുകയായിരുന്നു.

Also Read; കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍

കുട്ടി കരയുന്നത് കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ കാലില്‍ പാമ്പ് കടിയേറ്റ പാട് കണ്ടു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *