ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

ഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. പ്രതിസന്ധികളെ മറികടന്ന് ഡല്‍ഹിയിലേക്ക് യാത്ര തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെയായിരുന്നു പോലീസിന്റെ അധിക്രമമം. ബുള്‍ഡോസറുകള്‍ അടക്കമാണ് കര്‍ഷകര്‍ എത്തിയിരുന്നത്. ശംഭു, ജിന്ദ്, കുരുക്ഷേത്ര അതിര്‍ത്തികളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് അക്ഷയ് നര്‍വാളിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. സമരം ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ഡ പറഞ്ഞു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് 16 ന് രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം