പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അമല്‍, ആദിത്യന്‍. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായിരുന്നത്.
Also Read ;എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന്
കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികള്‍ ആരോടും പറയാതെ പോകുകയും പ്രദേശത്ത് ഉത്സവം നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കാനായി പോയതായിരിക്കുമെന്ന് മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത് എന്നാല്‍ ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം