ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 100 സീറ്റ് പോലും ലഭിക്കില്ലെന്നും അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അമേഠിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം പറഞ്ഞത്. ‘ഇത്തവണ 400 കടക്കും’ എന്ന പ്രധാനമന്ത്രിയുടെ വാദത്തെ ‘ഇത്തവണ അധികാരത്തില്‍ നിന്ന് പുറത്ത്’ എന്ന മറുവാദവുമായാണ് ഖാര്‍ഗെ നേരിട്ടത്.
Also Read ; വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും
‘400 സീറ്റ് കടക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. എന്നാല്‍, 100 സീറ്റ് പോലും നേടാനാകാതെ അവര്‍ അധികാരത്തില്‍നിന്ന് പുറത്തുപോകും. ഞാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴെല്ലാം മൈക്ക് ഓഫ് ചെയ്യുകയും ബി.ജെ.പി അംഗങ്ങളുടെ സംസാരം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മോദി ഏകാധിപതിയായി മാറുകയാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടില്ലെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പോ ജനാധിപത്യമോ ഭരണഘടനയോ രാജ്യത്തുണ്ടാകില്ല’ -ഖാര്‍ഗെ പറഞ്ഞു.
‘മോദിയുടെ ഗ്യാരണ്ടി കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ ദലിതുകള്‍ക്കോ ആദിവാസികള്‍ക്കോ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കോ അല്ല, അദ്ദേഹത്തിന്റെ ‘സുഹൃത്തുക്കള്‍’ ആയ രണ്ടോ മൂന്നോ അതിസമ്പന്നര്‍ക്ക് വേണ്ടിയാണ്. അവരുടെ 13 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ കര്‍ഷകര്‍ 12,000വും 13,000വും വായ്പ തിരിച്ചടക്കാനാവാതെ ജീവനൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ധനികരുടെ നികുതികളില്‍ ഇളവ് വരുത്തുമ്പോള്‍ പാവപ്പെട്ടവരുടേത് കൂട്ടിക്കൊണ്ടിരിക്കുന്നു’ -ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































