പുതിയ മൃഗശാലയും വനസഫാരിയും വേണ്ട സുപ്രിംകോടതി

ന്യൂഡൽഹി : തങ്ങളുടെ അനുമതിയില്ലാതെ ഇനി പുതിയ മൃഗശാലയോ വനത്തിലൂടെഉള്ള സഫാരിയോ വേണ്ടെന്ന് സുപ്രിം കോടതി. രാജ്യത്ത് വനസംരക്ഷണവു മായിബന്ധപ്പെട്ട് പുതിയ ചില നിർദേശങ്ങൾ ഇറക്കി കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത് .
വനസംരക്ഷണ നിയമത്തിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭേദഗതി യാണ്ചീഫ് ജസ്റ്റിസ് ഡി .വൈ.ചന്ദ്രചൂഡ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. ഭേദഗതിയിലൂടെ വനം എന്നതിന്റെ നിർവചനം മാറ്റിയതു വഴി രാജ്യത്തെ 1 .99 ലക്ഷം ചതുരശ്ര കിലോമീറ്റർ വനമല്ലാതായി. ഈ പ്രദേശങ്ങൾ മറ്റ്ആവശ്യങ്ങൾക്കായി ഉപയോഗിക്കമെന്ന നിലയിൽ ലായതാണ് ചോദ്യം ചെയ്യപെട്ടത്.
Also Read; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
1996 ലെ ഗോദവർമൻ തിരുമുൽപ്പാട് കേസിലെ വിധിയിൽ സുപ്രിം കോടതി പറയുന്നവനത്തിന്റെ നിർവചനം തന്നെ സംസ്ഥാനങ്ങൾ ഉപയോഗിക്കണമെന്ന് തിങ്കളാഴ്ച്ത്തെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി .കേന്ദ്രവും സംസ്ഥാനങ്ങളും തങ്ങളുടെ അധികാര പരിധിയിലുള്ള വന മേഖലയുടെ വിവരങ്ങൾ മാർച്ച് 31 നകം സമർപ്പിക്കണം .